Sunday, 4 June 2017

പത്ത് വിദ്യാലയങ്ങളില്‍ ക്ലാസ്സില്‍ 
തുറന്ന ഗ്രന്ഥപ്പുര ഒരുങ്ങുന്നു 

                                                                                                                                                               പാറശാല ബി ആര്‍ സി യിലെ 10 സ്കൂളുകളില്‍  തുറന്ന ഗ്രന്ഥപ്പുര ഒരുങ്ങുന്നു .ഇതിനായി ഓരോ സ്കൂളിനും എസ് എസ് എ ഫണ്ടില്‍ നിന്നും പതിനായിരം രൂപ വീതം അനുവദിച്ചു .ഉപജില്ലയിലെ ഗവ.യു പി എസ് പൊഴിയൂര്‍ ,ഗവ .എല്‍ പി എസ് കുളത്തൂര്‍ ,ഗവ എല്‍ പി എസ് എറിച്ചല്ലൂര്‍ ,ഗവ.എല്‍ എസ് കൊടവിളാകം ,ഗവ .എല്‍ പി എസ് പാറശാല ,ഗവ.യു പി എസ് കുന്നത്തുകാല്‍ ,ഗവ .യു പി എസ് മഞ്ചവിളാകം ,ഗവ.യു പി എസ് വെള്ളറട ,ഗവ.എല്‍ പി എസ് ഡാലു മുഖം ,ഗവ.എല്‍.പി എസ് കൂതാളി എന്നീ സ്കൂളുകള്‍ക്കാണ് തുക അനുവദിച്ചത് .ക്ലാസ്സില്‍ സജ്ജീകരിക്കുന്ന തുറന്ന ഗ്രന്ഥ പ്പുരയില്‍ നിന്ന് കുട്ടികള്‍ക്ക് ആവശ്യാനുസരണം പുസ്തകങ്ങള്‍ വായിക്കാം .ഈ വര്‍ഷത്തെ വായനാവാരത്തിന്റെ ഭാഗമായി ഇതിന്റെ ഉദ്ഘാടനം നടക്കും .

വര്‍ണാഭമായി ആദ്യദിനം 
പ്രവേശനോല്‍സവം ആവേശമായി
ഇഞ്ചിവിള സര്‍ക്കാര്‍ സ്കൂളില്‍ ഐ ടി ഐ കുട്ടികള്‍ നവ്വഗതാരെ വരവേല്‍ക്കുന്നു 



2017 ലെ സ്കൂള്‍ പ്രവേശനോത്സവം അക്ഷരാര്‍ത്ഥത്തില്‍ ആവേശകരമായി .വിവിധ സ്കൂളുകളില്‍ അതിരാവിലെ തന്നെ കുട്ടികള്‍ രക്ഷാകര്‍ത്താക്കളുടെ കയ്യില്‍ തൂങ്ങി സ്കൂളില്‍ എത്തി .ഒരാഴ്ച ക്കാലം കുട്ടികളെ സ്വീകരികാനുള്ള ഒരുക്കങ്ങള്‍ അധ്യാപകരുടെയും എസ് എം സി ഭാരവാഹികളുടെയും സഹായത്തോടെ പൂര്‍ത്തിയാക്കിയിരുന്നു .പാറശ്ശാല ബി ആര്‍ സി തലത്തില്‍ സ്കൂള്‍ പ്രവേശനോത്സവം മഞ്ചവിളാകം ഗവ.യു പി എസില്‍ നടന്നു. രാവിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വൈ .ലേഖയും ജനപ്രതിനിധികളും അധ്യാപകരും ചേര്‍ന്നു നവാഗതരെ വരവേറ്റു .രാവിലെ 11 മണിക്ക് സ്കൂള്‍ നൂറ്റി നുപ്പതാം വാര്‍ഷിക സമ്മേളനം ബഹു.വിദ്യാഭാസ മന്ത്രി പ്രൊഫ.സി .രവീന്ദ്രനാഥ് നിര്‍വഹിച്ചു .മന്ത്രി മഴപ്പാട്ട് പാടിയപ്പോള്‍ കുട്ടികള്‍ ഏറ്റു പാടി .തുടര്‍ന്ന് വന്‍ കരഘോഷം .എ ഇ ഒ ആര്‍ .ബാബു ,ബിപിഒ എസ് കൃഷണകുമാര്‍ ,ട്രെയിനര്‍ ഡോ .യശോദ എന്നിവര്‍ പ്രവേശനോല്‍സവത്തില്‍ പങ്കെടുത്തു .വിവിധ സ്കൂളുകളില്‍ ജനപ്രധിനിധികള്‍ ,സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ കുട്ടികളെ സ്വീകരിച്ചു .അയ്ങ്കാമം ഗവ.എല്‍ പി സ്കൂളില്‍ പാറശ്ശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എസ് സുരേഷ് ഉദ്ഘാടനം ചെയ്തു .കുളത്തൂരില്‍ ഗവ .എല്‍ പി എസില്‍ പ്രസിഡന്റ്‌ ബെല്‍സി ജയചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു .കുന്നത്തുകാലില്‍ പ്രസിഡന്റ്‌ എച്ച് എസ് അരുണ്‍ ഉദ്ഘാടനം ചെയ്തു .കാരോട് പഞ്ചായത്തിലെ സ്കൂള്‍ പ്രവേശനോത്സവം ഉച്ചക്കട ആര്‍ സി എല്‍ പി എസില്‍ വന്‍ ജന പങ്കാളിത്വതോടെ നടന്നു പ്രസിഡന്റ്‌ ബി അനിത ഉദ്ഘാടനം ചെയ്തു .അമ്പൂരിയില്‍ പഞ്ചായത്ത് പ്രസിഡന്റ്‌ ഷാജി തേക്കുപാറ സൈന്റ്റ്‌ മേരീസ് എല്‍ പിഎസില്‍ നിര്‍വഹിച്ചു .നല്ലൂര്‍ വട്ടം എല്‍ പിഎസില്‍ കവി മേഘവര്‍ണനും കാരോട് എല്‍ പിഎസില്‍ കുന്നിയോട് രാമചന്ദ്രനും വെള്ളറട ഗവ. യു പി എസില്‍ ഡോ .എലിസബത്ത്‌ ഐപ്പും തേക്ക് പാറയില്‍ ഫാ.ജേക്കബ്‌ പാറക്കനും കുട്ടികളെ സ്വീകരിച്ചു .എല്ലാ സ്കൂളിലും സ്നേഹ വിരുന്ന് ,ഒന്നാം ക്ലാസ് പി ടി എ ,എസ് ആര്‍ ജി  യോഗം,പുസ്തക വിതരണം ,യൂണി ഫോം വിതരണം എന്നിവയും നടന്നു .

Saturday, 3 June 2017


പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പാറശ്ശാല പഞ്ചായത്തിൽ വിളംബര റാലി

പ്രവേശനോത്സവത്തിന്റെ വിളംബരമറിയിച്ച് പാറശ്ശാല ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലുടനീളം വിളംബര വാഹനറാലി നടത്തി.സംസ്ഥാനാതിർത്തി പങ്കിടുന്ന അയ്ങ്കാമം സര്‍ക്കാര്‍ എൽ .പി എ സിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. 19 ന് വിദ്യാലയങ്ങളിൽ വൻ വരവേല്പ് ലഭിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ പരിശീലകരായ എ.എസ്.മൻസൂർ, അജികുമാർ, ബീജ, വീണ എന്നിവർ പ്രസംഗിച്ചു. സമാപന യോഗം പൊന്നംകുളം എൽ പി എ സി ൽ ശ്രീ. സി കെ ഹരീന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. രാവിലെ 9 നാരംഭിച്ച വിളംബര യാത്ര വൈകിട്ട് 7ന് സമാപിച്ചു.എല്ലാ സ്കൂളുകളിലും വന്‍ വരവേല്‍പ്പാണ് ജാഥക്ക് ലഭിച്ചത് .
വിളംബര റാലിക്ക് അയ്ങ്കാമം സ്കൂളില്‍ കുട്ടികള്‍ വര്ണ ബലൂണ്‍ നല്‍കി സ്വീകരിച്ചപ്പോള്‍ 

Sunday, 28 May 2017

പ്രവേശനോത്സവത്തിനു മുന്നോടിയായി 
പ്രഥമ അധ്യാപക യോഗം 

ഈ വര്‍ഷത്തെ സ്കൂള്‍ പ്രവേശനോത്സവത്തിനു മുന്നോടിയായി പ്രഥമ അധ്യാപകരുടെ യോഗം ചേര്‍ന്നു .ബി ആര്‍ സി ഹാളില്‍ കൂടിയ യോഗത്തില്‍ ബഹു .ഉപജില്ല വിദ്യാഭാസ ഓഫീസര്‍ ശ്രീ.ആര്‍ .ബാബു ,ബി പി ഒ ശ്രീ.ക.കൃഷ്ണകുമാര്‍ എന്നിവര്‍ നേത്രുത്വം നല്‍കി .വിവിധ തലങ്ങളില്‍ പ്രവേശനോത്സവം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു .ഫോറം സെക്രട്ടറി ജോസ് വിക്ടര്‍ ആറാം പ്രവതി ദിനവുമായി ബന്ധപെട്ട് സംശയങ്ങള്‍ക്ക് മറുപടി നല്‍കി .എല്ലാവര്ക്കും പുതിയ അധ്യയന വര്ഷം ആശംസിച്ചു .ട്രയിനെര്‍ എ എസ് മന്‍സൂര്‍ പങ്കെടുത്തു .
മെയ്‌ 24 നാണ് യോഗം ചേര്‍ന്നത്‌ .രാവിലെ 1 0 മണിക്ക് തുടങ്ങിയ യോഗം 2 മണിയോടെ അവസാനിച്ചു .

പ്രഥമ അധ്യാപക യോഗത്തില്‍ ഫോറം സെക്രടറി ശ്രീ .ജോസ് വിക്ടര്‍ പ്രസംഗിക്കുന്നു .

Saturday, 27 May 2017

മഞ്ചവിളാകത്ത് പ്രതിഭാഅന്വേഷണം 
ചതുര്‍ദിന പ്രതിഭോല്‍സവം തുടങ്ങി

പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ സര്‍ഗ ശേഷി അളക്കുന്ന പ്രതിഭ അന്വേഷണപരിപാടിക്ക് മഞ്ചവിളാകം യു .പി എസില്‍ തുടക്കമായി .23 നു രാവിലെ കൊല്ലയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി .വൈ .ലേഖ ഉദ്ഘാടനം നിര്‍വഹിച്ചു .എസ് എം സി ചെയര്‍മാന്‍  ബിജുകുമാര്‍ അധ്യക്ഷന്‍ ആയി .ഹെഡ് മിസ്ട്രെസ് എല്‍ എസ് വസന്തകുമാരി ,ബി പി ഒ കെ .കൃഷ്ണകുമാര്‍ ,പരിശീലകരായ ഡോ .യശോധ ,എ .എസ്. മന്‍സൂര്‍ ,സി ആര്‍ കോ ഓര്‍ഡിനേറ്റര്‍ മാരായ ഉമ ,മഞ്ചു,വീണ ക്യാമ്പ്‌ ഡയരക്ടര്‍ അനില റാണി,അധ്യാപകരായ എം.എസ് പ്രശാന്ത് ,രെഞ്ചു  എന്നിവര്‍ പങ്കെടുത്തു .നാലു ദിവസം നടന്ന പരിപാടിക്ക് പ്രഗല്‍ഭര്‍ നേത്രുത്വം നല്‍കി.26 നു വൈകിട്ട് സമാപന യോഗം ചേര്‍ന്നു .പ്രതിഭോല്‍സവത്തില്‍ പങ്കെടുത്തവര്‍ക്ക് സാക്ഷ്യ പത്രം വിതരണം ചെയ്തു .

ശ്രീ .പുലിയൂര്‍ ജയകുമാര്‍ താളം എന്ന സെഷനില്‍ 


ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി .വൈ ,ലേഖ ഉദ്ഘാടനം ചെയ്യുന്നു .

Tuesday, 2 May 2017




പരിശീലനം പുരോഗമിക്കുന്നു

അവധിക്കാലം.

ആലസ്യത്തിന്റെതല്ല;ആഹ്ലാദത്തിന്റേതാണ് .

പാറശ്ശാല ഉപ ജില്ലയിലെ 71 വിദ്യാലയങ്ങളിലെ  അധ്യാപകർക്ക് 2017 ഏപ്രിൽ-മെയ് മാസത്തിലെ അവധിക്കാലം ആലസ്യത്തിന്റെതല്ല; ആഹ്ലാദത്തിന്റേതാണ്. ഉപജില്ലയിലെ എട്ട് കേന്ദ്രങ്ങളിലാരംഭിച്ച ഒന്നാം ഘട്ട പരിശീലനത്തിൽ 401 എൽ - പി ,
യു .പി അധ്യാപകർ പങ്കെടുത്തു. ഉള്ളടക്കത്തിന്റെ മേന്മകൊണ്ടും പങ്കുവെയ്ക്കലിന്റെ നന്മ കൊണ്ടും മികവുറ്റതായി മാറുകയായിരുന്നു. പരിശീലന പരിപാടി. പാട്ടു പാടിയും കളിച്ചും കൂട്ടുകൂടിയും ആടിയും പാടിയും അധ്യാപകർ പരിശീലനത്തെ  ആഘോഷമാക്കകയായിരുന്നു .പാഠപുസ്തകങ്ങളിലെ ഉള്ളടക്കം ഗൗരവമായി ചർച്ച ചെയ്തു. പതിപ്പുകൾ നിർമ്മിച്ച് പ്രകാശനം ചെയ്തു. എട്ട് ദിവസം അധ്യാപകർ കുട്ടികളായി മാറി. സമയക്രമം പാലിക്കാനും പ്രത്യേകം ശ്രദ്ധിച്ചു.രണ്ടാം ഘട്ടത്തിൽ എൽ പി വിഭാഗത്തിൽ 199 അധ്യാപകരും ഹിന്ദിക്ക് 27 അധ്യാപകരും പങ്കാളികളായി.
ഡി. പി ഒ ശ്രീ പി.മോഹൻകുമാർ, ഡയറ്റ് ഫാക്കൽടി ശ്രീ.സെൽവരാജ്, എ.ഇ.ഒ ശ്രീ-ആർ.ബാബു, ബിപിഒ ശ്രീ കെ കൃഷ്ണകുമാർ എന്നിവർ അധ്യാപക പരിശീലനത്തെ സൂക്ഷ്മമായി വിലയിരുത്തി അവരിലൊരാളായി മാറി. വിവിധ കേന്ദ്രങ്ങളിൽ പരിശീലകർ, സി ആർ സി സി, തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർ എന്നിവർ നേതൃത്വം നൽകി. ഡിജിറ്റൽ രേഖപ്പെടുത്തൽ പരിശീലനത്തിലെ പുതിയ അനുഭവമായി.


Saturday, 11 March 2017

 ഗണിത കൗതുകമൊരുക്കി 
 ഗണിതായനം 
സർവശിക്ഷാഅഭിയാന്റെ ആഭിമുഖ്യത്തിൽ  പാറശ്ശാല ബി ആർ സി യുടെ ആഭിമുഖ്യത്തിൽ മഞ്ചവിളാകം  സർക്കാർ യു.പി.എസിൽ സംഘടിപ്പിച്ച ദ  ദ്വിദിന ഗണിതോത്സവം - ഗണിതായനം ശ്രദ്ധേയമായി.
പ്രൈമറി കുട്ടികൾക്ക് പൊതുവെ പ്രയാസമായ ഗണിതത്തെ ആയാസരഹിതമായി കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കലായിരുന്നു, ലക്ഷ്യം. ഇതിനായി  കഥകൾ, പാട്ടുകൾ, കളികൾ,നാടകീകരണം, പഠനോപകരണങ്ങൾ ,ചിത്രങ്ങൾ ' തുടങ്ങിയ സങ്കേതങ്ങൾ ഉപയോഗിച്ചു.ഒന്നാം ദിവസം ആറു ഗ്രൂപ്പുകളായി തിരിഞ്ഞ അധ്യാപകർ പാഠ പുസ്തകത്തിന്റെ സഹായത്തോടെ പ്രവർത്തനങ്ങൾ നിശ്ചയിച്ചു.തുടർന്ന് പ്രകൃതിയിൽ നിന്ന് ലഭിച്ചതും ശേഖരിച്ചതുമായ ഉല്പന്നങ്ങൾ ഉപയോഗിച്ച് പഠനസാമഗ്രികൾ തയ്യാറാക്കി. 
രണ്ടാം ദിവസം ഗണിത അസംബ്ലിയോടെയായിരുന്നു, തുടക്കം .ഗണിത ശാസ്ത്രജ്ഞൻമാരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി വിദ്യാലയാങ്കണം അലങ്കരിച്ചു.   കുട്ടികൾക്ക് ഗണിതരൂപങ്ങൾ ഉപയോഗിച്ചുള്ള ബാഡ്ജുകൾ നൽകി. ആറ് ഗ്രൂപ്പുകളായി തിരിഞ്ഞ് എല്ലാ കുട്ടികൾക്കും പ്രവർത്തനങ്ങൾ നൽകി .എം എസ് പ്രശാന്ത്  ഗണിതോത്സവം  ഉത്ഘാടനം ചെയ്തു .ബി പി ഒ ശ്രീ.കൃഷ്ണകുമാർ,.ബി ആർ സി പരിശീലകൻ എ.എസ്.മൻസൂർ, ഡി എസ് സനു, സി ആർ സി കോ-ഓർഡിനേറ്റർമാരായ മഞ്ചു, വീണാ.ബി.നായർ എന്നിവർ നേതൃത്വം നൽകി.



ഗണിനായനത്തിൽ കുട്ടികൾ പ്രവർത്തനങ്ങളിലേർപ്പെടുന്നു.