54 വിദ്യാലയങ്ങളില്‍
ബാലോല്‍സവങ്ങള്‍ വരവായി
പാറശ്ശാല ബി ആര്‍ സി യിലെ ഹൈസ്ക്കൂള്‍ ഒഴികെയുള്ള എല്ലാ സ്കൂളുകളിലും ബാലോല്‍സവങ്ങള്‍ വരവായി .വാര്‍ഷിക മൂല്യനിര്‍ണയത്തിന് മുന്‍പ് എല്ലാ സ്കൂളുകളിലും ബാലോല്‍സവങ്ങള്‍ സംഘടിപ്പിക്കും .ആദ്യഘട്ടമായി ഉപജില്ലയിലെ പ്രഥമ അധ്യാപകരുടെ യോഗം ചേര്‍ന്നു .മാര്‍ച് 3 നു ബി ആര്‍ സി ഹാളില്‍ ആയിരുന്നു യോഗം .ഉപജില്ലാ വിദ്യാഭ്യാസ ആപ്പീസര്‍ ശ്രീ .ബാബു യോഗത്തില്‍ അധ്യക്ഷന്‍ ആയി .
മാര്‍ച്ച് 17 ന് മുന്‍പ് സ്കൂള്‍ തല ബാലോലസവങ്ങള്‍ നടക്കും .തുടര്‍ന്ന് പഞ്ചായത്ത് തലത്തിലും ബി ആര്‍ സി തലത്തിലും പരിപാടി നടക്കും.മാര്‍ച്ച് 2 0 നു കൊടവിളാകം എല്‍ പി സ്കൂളില്‍ ആണ് ബി ആര്‍ സി തല ഉത്സവം നടത്താന്‍ ആലോചന .ജനപ്രതിനിധികളുമായി ആലോചിച്ചു മറ്റ് കേന്ദ്രങ്ങള്‍ തീരുമാനിക്കും .സ്കൂള്‍ തലത്തില്‍ ഏകദിന ഉത്സവങ്ങള്‍ ആയിരിക്കും .രാവിലെ പ്രദര്‍ശനം നടക്കും .ഈ വര്‍ഷം സ്കൂളില്‍ നടന്ന വിവിധ പരിപാടികള്‍ ,കുട്ടികള്‍ ആര്‍ജിച്ച മികവുകള്‍ ,പഠനോപകരണങ്ങള്‍ ,വീഡിയോകള്‍ ,പവര്‍പോയിന്റ് അവതരണം എന്നിവ നടക്കും .സ്കൂള്‍ പരിസരം മനോഹരമായി അലങ്കരിക്കും .ഉച്ചക്ക് ശേഷം പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ ആര്‍ജിച്ച നേട്ടങ്ങള്‍ പൊതു വേദിയില്‍ അവതരിപ്പിക്കും .പുസ്തകങ്ങളിലെ കവിതകളുടെ ആവിഷ്കാരം ,മൈമിംഗ് ,നാടന്‍പാട്ടുകള്‍ ,സ്കിറ്റുകള്‍ ,അഭിനയഗാനം ,കോറിയോഗ്രാഫി തുടങ്ങി എസ് ആര്‍ ജിയില്‍ തീരുമാനിക്കുന്ന എന്തും അവതരിപ്പിക്കാം .സമീപത്തെ അംഗണവാടികള്‍ ,പ്രീ പ്രൈമറി സ്കൂളുകള്‍ എന്നിവിടങ്ങളിലെ കുട്ടികളുടെ കലാ പരിപാടികളും മുന്‍കൂട്ടി ആലോചിച്ച് നടപ്പിലാക്കാം .ഇതിനായി വിപുലമായ സംഘാടക സമിതികള്‍ ചേരും .
ബ്ലോക്ക് തലത്തില്‍ പ്രദര്‍ശനങ്ങള്‍ ,വിദ്യാഭാസ സെമിനാര്‍ ,ബഹുജന -അധ്യാപക സംഗമം എന്നിവ നടക്കും .വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ,ജനപ്രതിനിധികള്‍ ,അധ്യാപകര്‍ തുടങ്ങി സമസ്ത മേഖലയില്‍ ഉള്ളവര്‍ പങ്കെടുക്കും .കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തി കുഞ്ഞു പുസ്തകങ്ങളും അച്ചടിച്ച് പ്രസിദ്ധീകരിക്കും .
![]() |
ബാലോല്‍സവം 2017 -- ഹെഡ്മാസ്റര്‍ മാരുടെ ആലോചന യോഗത്തില്‍ ബി പി ഒ ശ്രീ .കൃഷ്ണ കുമാര്‍ സംസാരിക്കുന്നു . |