ആമുഖം
ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഗണികം കൂടുതൽ ആകർഷകരമാക്കുന്നതിനു വേണ്ടി SSA തിരുവനന്തപുരം ജില്ലയുടെ Innovative Programme ആയ Map Math ൻെറ ഭാഗമായി 2 ദിവസത്തെ ഗണിത ക്യാമ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കി . ഇതിൻെറ ഭാഗമായി സി.ആർ.സി പാറശ്ശാല 21,22 തിയതികളിൽ GVHSS പാറശ്ശാലയിൽ വച്ച് ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികൾക്ക് വളരെ രസകരമായ ഒരു അനുഭവമായി ക്യാമ്പ് മാറി.
ഉദ്ദേശ്യങ്ങൾ
- ഗണിത ചരിത്രം മനസ്സിലക്കുന്നതിന്. .
- ഗണിത കളികളിൽ ഏർപ്പെടുന്നതിന് .
- ഗണിതവുമായി ബന്ധപ്പെട്ട പഠനൊപകരണ നിർമ്മാണം.
- ICT സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് .
- ഗണിതാഭിനയം പഠിക്കുന്നതിന്.
- ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുന്നതിന്.

ക്യാമ്പ് പശ്ചാതലത്തിലൂടെ
21/ 01 / 2016 ന് രാവിലെ 9.00 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിച്ചു. വിവിധ സ്കൂളുകളിൽ നിന്നെത്തിയ 41 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു .10 മണിക്ക് ഉദ്ഘാടന സമ്മേളനം നടന്നു. കുട്ടികളുടെ ഈശ്വര പ്രാർത്ഥ നയോടെ സമ്മേളനവും പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.സലൂജ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . സമ്മേ ളനത്തിൽ ട്രെയ്നർ ശ്രീമതി.അനീഷ് സ്വാ ഗതം ആശംസിച്ചു. GVHSS പാറശ്ശാലയി ലെ HM ശ്രീമതി.ഗീതാംബിക ആശംസ അർപ്പിച്ചു കോ.ഓർഡിനേറ്റർ ശ്രീമതി.ബീജ നന്ദി പറഞ്ഞ് കുട്ടികൾക്ക് ബാഡ്ജ് ,ബുക്ക് , പേന ഇവ വിതരണം ചെയ്തു .


തുടർന്ന് ട്രെയ്നർ കുട്ടികളെ 5 ഗ്രൂപ്പുകളാക്കുകയും ലീഡറെ തെരഞ്ഞെടുക്കുന്നതിനുള്ള കളി കളിക്കുകയും ചെയ്തു. ഓരോ ഗ്രൂപ്പിനും ഓരോ ഗണിത ശാസ്‌ത്ര ജ്ഞരുടെ പേര് നൽകുകയും അവരെപ്പറ്റി അറിയാവുന്ന വിവരങ്ങൽ എഴുതി അവതരിപ്പിച്ചു . അവതരണത്തോടൊപ്പം എല്ലാവരും പരസ്പരം പരിചയപ്പെട്ടു. ഗണിത പ്രാർത്ഥന പറഞ്ഞു കൊടുത്തു .
ശേഷം ഗണിത ചരിത്രത്തിൻെറ് നാൾ വഴികൾ Power Point ലൂടെ അവതരിപ്പിച്ചു. ഇതി കുട്ടികൾക്ക് രസകരമായി അനുഭവപ്പെട്ടതേതെന്നും അനുഭവപ്പെടാൻ കാരണവും ചോദിച്ചു. വ്യക്തു ഗതമായി കുറിച്ച് അവതരിപ്പിച്ചു . അവ ചർച്ച ചെയ്യുകയും ചെയ്തു .