പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പാറശ്ശാല പഞ്ചായത്തിൽ വിളംബര റാലി
പ്രവേശനോത്സവത്തിന്റെ വിളംബരമറിയിച്ച് പാറശ്ശാല ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലുടനീളം വിളംബര വാഹനറാലി നടത്തി.സംസ്ഥാനാതിർത്തി പങ്കിടുന്ന അയ്ങ്കാമം സര്‍ക്കാര്‍ എൽ .പി എ സിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. 19 ന് വിദ്യാലയങ്ങളിൽ വൻ വരവേല്പ് ലഭിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ പരിശീലകരായ എ.എസ്.മൻസൂർ, അജികുമാർ, ബീജ, വീണ എന്നിവർ പ്രസംഗിച്ചു. സമാപന യോഗം പൊന്നംകുളം എൽ പി എ സി ൽ ശ്രീ. സി കെ ഹരീന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. രാവിലെ 9 നാരംഭിച്ച വിളംബര യാത്ര വൈകിട്ട് 7ന് സമാപിച്ചു.എല്ലാ സ്കൂളുകളിലും വന്‍ വരവേല്‍പ്പാണ് ജാഥക്ക് ലഭിച്ചത് .
![]() |
വിളംബര റാലിക്ക് അയ്ങ്കാമം സ്കൂളില്‍ കുട്ടികള്‍ വര്ണ ബലൂണ്‍ നല്‍കി സ്വീകരിച്ചപ്പോള്‍ |