Saturday, 11 March 2017

 ഗണിത കൗതുകമൊരുക്കി 
 ഗണിതായനം 
സർവശിക്ഷാഅഭിയാന്റെ ആഭിമുഖ്യത്തിൽ  പാറശ്ശാല ബി ആർ സി യുടെ ആഭിമുഖ്യത്തിൽ മഞ്ചവിളാകം  സർക്കാർ യു.പി.എസിൽ സംഘടിപ്പിച്ച ദ  ദ്വിദിന ഗണിതോത്സവം - ഗണിതായനം ശ്രദ്ധേയമായി.
പ്രൈമറി കുട്ടികൾക്ക് പൊതുവെ പ്രയാസമായ ഗണിതത്തെ ആയാസരഹിതമായി കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കലായിരുന്നു, ലക്ഷ്യം. ഇതിനായി  കഥകൾ, പാട്ടുകൾ, കളികൾ,നാടകീകരണം, പഠനോപകരണങ്ങൾ ,ചിത്രങ്ങൾ ' തുടങ്ങിയ സങ്കേതങ്ങൾ ഉപയോഗിച്ചു.ഒന്നാം ദിവസം ആറു ഗ്രൂപ്പുകളായി തിരിഞ്ഞ അധ്യാപകർ പാഠ പുസ്തകത്തിന്റെ സഹായത്തോടെ പ്രവർത്തനങ്ങൾ നിശ്ചയിച്ചു.തുടർന്ന് പ്രകൃതിയിൽ നിന്ന് ലഭിച്ചതും ശേഖരിച്ചതുമായ ഉല്പന്നങ്ങൾ ഉപയോഗിച്ച് പഠനസാമഗ്രികൾ തയ്യാറാക്കി. 
രണ്ടാം ദിവസം ഗണിത അസംബ്ലിയോടെയായിരുന്നു, തുടക്കം .ഗണിത ശാസ്ത്രജ്ഞൻമാരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി വിദ്യാലയാങ്കണം അലങ്കരിച്ചു.   കുട്ടികൾക്ക് ഗണിതരൂപങ്ങൾ ഉപയോഗിച്ചുള്ള ബാഡ്ജുകൾ നൽകി. ആറ് ഗ്രൂപ്പുകളായി തിരിഞ്ഞ് എല്ലാ കുട്ടികൾക്കും പ്രവർത്തനങ്ങൾ നൽകി .എം എസ് പ്രശാന്ത്  ഗണിതോത്സവം  ഉത്ഘാടനം ചെയ്തു .ബി പി ഒ ശ്രീ.കൃഷ്ണകുമാർ,.ബി ആർ സി പരിശീലകൻ എ.എസ്.മൻസൂർ, ഡി എസ് സനു, സി ആർ സി കോ-ഓർഡിനേറ്റർമാരായ മഞ്ചു, വീണാ.ബി.നായർ എന്നിവർ നേതൃത്വം നൽകി.



ഗണിനായനത്തിൽ കുട്ടികൾ പ്രവർത്തനങ്ങളിലേർപ്പെടുന്നു. 

No comments:

Post a Comment