Tuesday, 2 May 2017




പരിശീലനം പുരോഗമിക്കുന്നു

അവധിക്കാലം.

ആലസ്യത്തിന്റെതല്ല;ആഹ്ലാദത്തിന്റേതാണ് .

പാറശ്ശാല ഉപ ജില്ലയിലെ 71 വിദ്യാലയങ്ങളിലെ  അധ്യാപകർക്ക് 2017 ഏപ്രിൽ-മെയ് മാസത്തിലെ അവധിക്കാലം ആലസ്യത്തിന്റെതല്ല; ആഹ്ലാദത്തിന്റേതാണ്. ഉപജില്ലയിലെ എട്ട് കേന്ദ്രങ്ങളിലാരംഭിച്ച ഒന്നാം ഘട്ട പരിശീലനത്തിൽ 401 എൽ - പി ,
യു .പി അധ്യാപകർ പങ്കെടുത്തു. ഉള്ളടക്കത്തിന്റെ മേന്മകൊണ്ടും പങ്കുവെയ്ക്കലിന്റെ നന്മ കൊണ്ടും മികവുറ്റതായി മാറുകയായിരുന്നു. പരിശീലന പരിപാടി. പാട്ടു പാടിയും കളിച്ചും കൂട്ടുകൂടിയും ആടിയും പാടിയും അധ്യാപകർ പരിശീലനത്തെ  ആഘോഷമാക്കകയായിരുന്നു .പാഠപുസ്തകങ്ങളിലെ ഉള്ളടക്കം ഗൗരവമായി ചർച്ച ചെയ്തു. പതിപ്പുകൾ നിർമ്മിച്ച് പ്രകാശനം ചെയ്തു. എട്ട് ദിവസം അധ്യാപകർ കുട്ടികളായി മാറി. സമയക്രമം പാലിക്കാനും പ്രത്യേകം ശ്രദ്ധിച്ചു.രണ്ടാം ഘട്ടത്തിൽ എൽ പി വിഭാഗത്തിൽ 199 അധ്യാപകരും ഹിന്ദിക്ക് 27 അധ്യാപകരും പങ്കാളികളായി.
ഡി. പി ഒ ശ്രീ പി.മോഹൻകുമാർ, ഡയറ്റ് ഫാക്കൽടി ശ്രീ.സെൽവരാജ്, എ.ഇ.ഒ ശ്രീ-ആർ.ബാബു, ബിപിഒ ശ്രീ കെ കൃഷ്ണകുമാർ എന്നിവർ അധ്യാപക പരിശീലനത്തെ സൂക്ഷ്മമായി വിലയിരുത്തി അവരിലൊരാളായി മാറി. വിവിധ കേന്ദ്രങ്ങളിൽ പരിശീലകർ, സി ആർ സി സി, തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർ എന്നിവർ നേതൃത്വം നൽകി. ഡിജിറ്റൽ രേഖപ്പെടുത്തൽ പരിശീലനത്തിലെ പുതിയ അനുഭവമായി.