Sunday, 4 June 2017

വര്‍ണാഭമായി ആദ്യദിനം 
പ്രവേശനോല്‍സവം ആവേശമായി
ഇഞ്ചിവിള സര്‍ക്കാര്‍ സ്കൂളില്‍ ഐ ടി ഐ കുട്ടികള്‍ നവ്വഗതാരെ വരവേല്‍ക്കുന്നു 



2017 ലെ സ്കൂള്‍ പ്രവേശനോത്സവം അക്ഷരാര്‍ത്ഥത്തില്‍ ആവേശകരമായി .വിവിധ സ്കൂളുകളില്‍ അതിരാവിലെ തന്നെ കുട്ടികള്‍ രക്ഷാകര്‍ത്താക്കളുടെ കയ്യില്‍ തൂങ്ങി സ്കൂളില്‍ എത്തി .ഒരാഴ്ച ക്കാലം കുട്ടികളെ സ്വീകരികാനുള്ള ഒരുക്കങ്ങള്‍ അധ്യാപകരുടെയും എസ് എം സി ഭാരവാഹികളുടെയും സഹായത്തോടെ പൂര്‍ത്തിയാക്കിയിരുന്നു .പാറശ്ശാല ബി ആര്‍ സി തലത്തില്‍ സ്കൂള്‍ പ്രവേശനോത്സവം മഞ്ചവിളാകം ഗവ.യു പി എസില്‍ നടന്നു. രാവിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വൈ .ലേഖയും ജനപ്രതിനിധികളും അധ്യാപകരും ചേര്‍ന്നു നവാഗതരെ വരവേറ്റു .രാവിലെ 11 മണിക്ക് സ്കൂള്‍ നൂറ്റി നുപ്പതാം വാര്‍ഷിക സമ്മേളനം ബഹു.വിദ്യാഭാസ മന്ത്രി പ്രൊഫ.സി .രവീന്ദ്രനാഥ് നിര്‍വഹിച്ചു .മന്ത്രി മഴപ്പാട്ട് പാടിയപ്പോള്‍ കുട്ടികള്‍ ഏറ്റു പാടി .തുടര്‍ന്ന് വന്‍ കരഘോഷം .എ ഇ ഒ ആര്‍ .ബാബു ,ബിപിഒ എസ് കൃഷണകുമാര്‍ ,ട്രെയിനര്‍ ഡോ .യശോദ എന്നിവര്‍ പ്രവേശനോല്‍സവത്തില്‍ പങ്കെടുത്തു .വിവിധ സ്കൂളുകളില്‍ ജനപ്രധിനിധികള്‍ ,സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ കുട്ടികളെ സ്വീകരിച്ചു .അയ്ങ്കാമം ഗവ.എല്‍ പി സ്കൂളില്‍ പാറശ്ശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എസ് സുരേഷ് ഉദ്ഘാടനം ചെയ്തു .കുളത്തൂരില്‍ ഗവ .എല്‍ പി എസില്‍ പ്രസിഡന്റ്‌ ബെല്‍സി ജയചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു .കുന്നത്തുകാലില്‍ പ്രസിഡന്റ്‌ എച്ച് എസ് അരുണ്‍ ഉദ്ഘാടനം ചെയ്തു .കാരോട് പഞ്ചായത്തിലെ സ്കൂള്‍ പ്രവേശനോത്സവം ഉച്ചക്കട ആര്‍ സി എല്‍ പി എസില്‍ വന്‍ ജന പങ്കാളിത്വതോടെ നടന്നു പ്രസിഡന്റ്‌ ബി അനിത ഉദ്ഘാടനം ചെയ്തു .അമ്പൂരിയില്‍ പഞ്ചായത്ത് പ്രസിഡന്റ്‌ ഷാജി തേക്കുപാറ സൈന്റ്റ്‌ മേരീസ് എല്‍ പിഎസില്‍ നിര്‍വഹിച്ചു .നല്ലൂര്‍ വട്ടം എല്‍ പിഎസില്‍ കവി മേഘവര്‍ണനും കാരോട് എല്‍ പിഎസില്‍ കുന്നിയോട് രാമചന്ദ്രനും വെള്ളറട ഗവ. യു പി എസില്‍ ഡോ .എലിസബത്ത്‌ ഐപ്പും തേക്ക് പാറയില്‍ ഫാ.ജേക്കബ്‌ പാറക്കനും കുട്ടികളെ സ്വീകരിച്ചു .എല്ലാ സ്കൂളിലും സ്നേഹ വിരുന്ന് ,ഒന്നാം ക്ലാസ് പി ടി എ ,എസ് ആര്‍ ജി  യോഗം,പുസ്തക വിതരണം ,യൂണി ഫോം വിതരണം എന്നിവയും നടന്നു .

No comments:

Post a Comment