Saturday, 11 March 2017

 ഗണിത കൗതുകമൊരുക്കി 
 ഗണിതായനം 
സർവശിക്ഷാഅഭിയാന്റെ ആഭിമുഖ്യത്തിൽ  പാറശ്ശാല ബി ആർ സി യുടെ ആഭിമുഖ്യത്തിൽ മഞ്ചവിളാകം  സർക്കാർ യു.പി.എസിൽ സംഘടിപ്പിച്ച ദ  ദ്വിദിന ഗണിതോത്സവം - ഗണിതായനം ശ്രദ്ധേയമായി.
പ്രൈമറി കുട്ടികൾക്ക് പൊതുവെ പ്രയാസമായ ഗണിതത്തെ ആയാസരഹിതമായി കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കലായിരുന്നു, ലക്ഷ്യം. ഇതിനായി  കഥകൾ, പാട്ടുകൾ, കളികൾ,നാടകീകരണം, പഠനോപകരണങ്ങൾ ,ചിത്രങ്ങൾ ' തുടങ്ങിയ സങ്കേതങ്ങൾ ഉപയോഗിച്ചു.ഒന്നാം ദിവസം ആറു ഗ്രൂപ്പുകളായി തിരിഞ്ഞ അധ്യാപകർ പാഠ പുസ്തകത്തിന്റെ സഹായത്തോടെ പ്രവർത്തനങ്ങൾ നിശ്ചയിച്ചു.തുടർന്ന് പ്രകൃതിയിൽ നിന്ന് ലഭിച്ചതും ശേഖരിച്ചതുമായ ഉല്പന്നങ്ങൾ ഉപയോഗിച്ച് പഠനസാമഗ്രികൾ തയ്യാറാക്കി. 
രണ്ടാം ദിവസം ഗണിത അസംബ്ലിയോടെയായിരുന്നു, തുടക്കം .ഗണിത ശാസ്ത്രജ്ഞൻമാരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി വിദ്യാലയാങ്കണം അലങ്കരിച്ചു.   കുട്ടികൾക്ക് ഗണിതരൂപങ്ങൾ ഉപയോഗിച്ചുള്ള ബാഡ്ജുകൾ നൽകി. ആറ് ഗ്രൂപ്പുകളായി തിരിഞ്ഞ് എല്ലാ കുട്ടികൾക്കും പ്രവർത്തനങ്ങൾ നൽകി .എം എസ് പ്രശാന്ത്  ഗണിതോത്സവം  ഉത്ഘാടനം ചെയ്തു .ബി പി ഒ ശ്രീ.കൃഷ്ണകുമാർ,.ബി ആർ സി പരിശീലകൻ എ.എസ്.മൻസൂർ, ഡി എസ് സനു, സി ആർ സി കോ-ഓർഡിനേറ്റർമാരായ മഞ്ചു, വീണാ.ബി.നായർ എന്നിവർ നേതൃത്വം നൽകി.



ഗണിനായനത്തിൽ കുട്ടികൾ പ്രവർത്തനങ്ങളിലേർപ്പെടുന്നു. 

Monday, 6 March 2017

മികവിന്റെ ജനകീയ ഇടപെടൽ 
കൊടവിളാകം മാതൃക'
 ബി.ആർ.സി തല ബാലോത്സവത്തിന്റെ  കേന്ദ്രം സന്ദർശിക്കാനാണ് ഞാനും  സഹപ്രവർത്തകനായ വിശ്വനാഥൻ സാറുമായി മാർച്ച് 6 ന് കൊടവിളാകം എൽ പി എസിലേക്ക് പോയത്. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി ബിആർസി പരിധിയിലെ ഒരു സ്കൂൾ ആദ്യമായാണ് സന്ദർശിക്കുന്നത്. യാത്രാമധ്യേ  സ്കൂൾ വിശേഷങ്ങൾ സാറിനോട് ചോദിച്ചു കൊണ്ടേയിരുന്നു. ആ വിദ്യാലയവുമായി ആകെയുള്ള പരിചയം ഒരു വിദ്യാഭ്യാസ സെമിനാറിൽ പങ്കെടുക്കാൻ അഞ്ച് വർഷം മുമ്പ് അവിടെ പോയിരുന്നുവെന്നതാണ്.പിന്നെ ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി .രാജേശ്വരി വിഴിഞ്ഞം തെരുവ് സർക്കാർ എൽ പി.എസിലെ മികച്ച അധ്യാപികയായിരുന്നു. അധ്യാപകനായ ബിജു സാറാകട്ടെ മിടുക്കനായ സംഘാടകനും അധ്യാപകനും. ഒരു പക്ഷെ ,വിദ്യാലയം തന്റെ രണ്ടാം വീടെന്ന സത്യം അക്ഷരാർത്ഥത്തിൽ പാലിക്കുന്നയാൾ .സ്കൂൾ ഗേറ്റ് കടന്ന് ഇരുചക്രവാഹനം ഒതുക്കി  വെച്ചയുടനെ  ക്ലാസിൽ പഠിപ്പിച്ചു കൊണ്ട് നിന്ന ഹെഡ്മിസ്ട്രസ് പുസ്തകം കൈയിൽ പിടിച്ച് ഞങ്ങളെ അഭിവാദ്യം ചെയ്യാനിറങ്ങി വന്നു .ടീച്ചറെ ക്ലാസിലേക്ക് പറഞ്ഞയച്ച് ഞാനും വിശ്വനാഥൻ സാറും പള്ളിക്കൂടം കാണാനിറങ്ങി. ഏതാണ്ട് 60 സെന്റിൽ  സ്ക്കൂൾ വളപ്പിന്റെ ഒരു കോണിലെ കാട്ടിനുള്ളിൽ കയറി. യഥാർത്ഥത്തിൽ അതൊരു പഴത്തോട്ടം ആയിരുന്നു. ചക്കയും പേരയ്ക്കയും മാങ്ങയും ആനപുളിഞ്ചിക്കയും  മാങ്ങയും മൾബെറിയും   ജാമ്പയ്ക്കയും  ആത്തിച്ചക്കയും. അങ്ങനെ എന്തെല്ലാം പഴവർഗ്ഗ ച്ചെടികൾ.കരിമ്പനയും അശോകവും പതിമുഖവും ഉൾപ്പെടെയുള്ള മരങ്ങൾ വേറെ .ഒന്നരപ്പതിറ്റാണ്ട് ഇവിടെ ജോലി ചെയ്തിരുന്ന  ഏതോ നല്ല മനസ്സുള്ള അധ്യാപകരുടെ ഇടപെടലിന്റെ ഫലമാണിത്. വിപുലമായ ജനകീയ ഇടപെടലിന്റെ ഭാഗമായി ഈ അധ്യയന വർഷം നിരവധി പ്രവർത്തനങ്ങളാണ്  നടന്നത് .കർഷകൻ പള്ളിക്കൂടത്തിലെത്തി കുട്ടികളോട് സംവദിച്ചതും വിളവെടുത്തതും നാടിന് ആഘോഷമായ സ്കൂൾ വാർഷികവും നവകേരള മിഷന്റെ ഭാഗമായി സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമൊരുക്കൽ തുടങ്ങി എല്ലാം ശ്രദ്ധേയം തന്നെ. അറിയേണ്ടതെല്ലാം പങ്കുവെയ്ക്കുന്ന ഇംഗ്ലീഷ് ഭാഷാ അസംബ്ലിയെക്കുറിച്ച് കേട്ടറിഞ്ഞപ്പോൾ  എന്നെങ്കിലും ഒരു ദിവസം സാന്നിധ്യമാകണമെന്ന് ആഗ്രഹിച്ചു പോയി.  വൈകിട്ട് 3.30 കഴിഞ്ഞതോടെ രക്ഷിതാക്കളെത്തി തുടങ്ങി... കുട്ടികളെ കൂട്ടാൻ.പ്രഭാത ഭക്ഷണ ത്തിനുൾപ്പെടെ പഞ്ചായത്ത് സഹായം നൽകുന്നുണ്ട്. വിദ്യാലയം വിട്ടിറങ്ങിയപ്പോൾ ഒന്നുറപ്പിച്ചു. വിദ്യാലയം പെയിന്റ് ചെയ്ത് മോടി കൂട്ടാൻ പണം  നൽകാൻ കഴിയുമോയെന്ന് അടുത്ത പി ഇ സി യോഗത്തിൽ പ്രസിഡന്റിനോട് സാധ്യത തേടണം. സ്ക്കൂൾ ചിത്ര ശേഖരത്തിലെ  ചിത്രങ്ങൾ ഇതോടൊപ്പം വായനക്കാർക്കായി പ്രസിദ്ധീകരിക്കുന്നു. 

 വിളവെടുപ്പുത്സവം ... സ്കൂൾ ചിത്ര ശേഖരത്തിൽ നിന്ന്

Friday, 3 March 2017


54 വിദ്യാലയങ്ങളില്‍ 
ബാലോല്‍സവങ്ങള്‍ വരവായി 

പാറശ്ശാല ബി ആര്‍ സി യിലെ ഹൈസ്ക്കൂള്‍ ഒഴികെയുള്ള എല്ലാ സ്കൂളുകളിലും ബാലോല്‍സവങ്ങള്‍ വരവായി .വാര്‍ഷിക മൂല്യനിര്‍ണയത്തിന് മുന്‍പ് എല്ലാ സ്കൂളുകളിലും ബാലോല്‍സവങ്ങള്‍ സംഘടിപ്പിക്കും .ആദ്യഘട്ടമായി ഉപജില്ലയിലെ പ്രഥമ അധ്യാപകരുടെ യോഗം ചേര്‍ന്നു .മാര്‍ച് 3 നു ബി ആര്‍ സി ഹാളില്‍ ആയിരുന്നു യോഗം .ഉപജില്ലാ വിദ്യാഭ്യാസ ആപ്പീസര്‍ ശ്രീ .ബാബു യോഗത്തില്‍ അധ്യക്ഷന്‍ ആയി .
മാര്‍ച്ച്‌ 17 ന് മുന്‍പ് സ്കൂള്‍ തല ബാലോലസവങ്ങള്‍ നടക്കും .തുടര്‍ന്ന് പഞ്ചായത്ത്‌ തലത്തിലും ബി ആര്‍ സി തലത്തിലും പരിപാടി നടക്കും.മാര്‍ച്ച്‌ 2 0 നു കൊടവിളാകം എല്‍ പി സ്കൂളില്‍ ആണ് ബി ആര്‍ സി തല ഉത്സവം നടത്താന്‍ ആലോചന .ജനപ്രതിനിധികളുമായി ആലോചിച്ചു മറ്റ് കേന്ദ്രങ്ങള്‍ തീരുമാനിക്കും .സ്കൂള്‍ തലത്തില്‍ ഏകദിന ഉത്സവങ്ങള്‍ ആയിരിക്കും .രാവിലെ പ്രദര്‍ശനം നടക്കും .ഈ വര്‍ഷം സ്കൂളില്‍ നടന്ന വിവിധ പരിപാടികള്‍ ,കുട്ടികള്‍ ആര്‍ജിച്ച മികവുകള്‍ ,പഠനോപകരണങ്ങള്‍ ,വീഡിയോകള്‍ ,പവര്‍പോയിന്റ്‌ അവതരണം എന്നിവ നടക്കും .സ്കൂള്‍ പരിസരം മനോഹരമായി അലങ്കരിക്കും .ഉച്ചക്ക് ശേഷം പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ ആര്‍ജിച്ച നേട്ടങ്ങള്‍ പൊതു വേദിയില്‍ അവതരിപ്പിക്കും .പുസ്തകങ്ങളിലെ കവിതകളുടെ ആവിഷ്കാരം ,മൈമിംഗ് ,നാടന്‍പാട്ടുകള്‍ ,സ്കിറ്റുകള്‍ ,അഭിനയഗാനം ,കോറിയോഗ്രാഫി തുടങ്ങി എസ് ആര്‍ ജിയില്‍ തീരുമാനിക്കുന്ന എന്തും അവതരിപ്പിക്കാം .സമീപത്തെ അംഗണവാടികള്‍ ,പ്രീ പ്രൈമറി സ്കൂളുകള്‍ എന്നിവിടങ്ങളിലെ കുട്ടികളുടെ കലാ പരിപാടികളും മുന്‍കൂട്ടി ആലോചിച്ച് നടപ്പിലാക്കാം .ഇതിനായി വിപുലമായ സംഘാടക സമിതികള്‍ ചേരും .
ബ്ലോക്ക് തലത്തില്‍ പ്രദര്‍ശനങ്ങള്‍ ,വിദ്യാഭാസ സെമിനാര്‍ ,ബഹുജന -അധ്യാപക സംഗമം എന്നിവ നടക്കും .വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ,ജനപ്രതിനിധികള്‍ ,അധ്യാപകര്‍ തുടങ്ങി സമസ്ത മേഖലയില്‍ ഉള്ളവര്‍ പങ്കെടുക്കും .കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തി കുഞ്ഞു പുസ്തകങ്ങളും അച്ചടിച്ച്‌ പ്രസിദ്ധീകരിക്കും .


ബാലോല്‍സവം 2017 -- ഹെഡ്മാസ്റര്‍ മാരുടെ ആലോചന യോഗത്തില്‍ ബി പി ഒ ശ്രീ .കൃഷ്ണ കുമാര്‍ സംസാരിക്കുന്നു .

Thursday, 2 March 2017

Thudi - 11/02/2017 and 12/02/2017














Malayalathilakkam


മലയാളത്തിളക്കം  ദൃശ്യങ്ങളിലൂടെ ......................................................
BRC level Try out planning
try out planning at BRC

Malayalathilakkom brc level teachers participation

Malayalathilakkom PTA meating

Malayalathilakkom try out class

 BPO Parassala presiding  the course

PTA Meating

Try out class at  LPS Virali

try out class at kunnathukal 

try out class at kunnathukal 

try out class at LPGS Erachalloor

TRY OUT experience sharing