Tuesday, 2 February 2016

പ്രൈമറി ആധ്യാപകർക്കുള്ള ICT TRAINING

ആമുഖം 

               നിലവിലെ വിദ്യാഭ്യാസപദ്ധതിയിൽ ICT യുടെ സാധ്യതയും പ്രയോഗവും അത്യന്താപേക്ഷിതമാണ് . ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളിൽ എത്തിക്കാൻ ഈ അറിവ് അനിവാര്യമാണ് . ഇതിലേക്കായി എൽ.പി , യു .പി , തലം അധ്യാപകർക്കായി 3 ദിവസത്തെ കമ്പ്യൂട്ടർ  പരിശീലനം ബി.ആർ.സി . യിൽ  വച്ച് നടത്തുകയുണ്ടായി .
                2  ബാച്ചുകളിലായാണ് പരിശീലനം നടന്നത് . ഒന്നാമത്തെ ബാച്ച് ജനുവരി 13,14 ,16 തിയതികളിൽ നടന്നു . 15 അധ്യാപകർ പങ്കെടുത്തു . രണ്ടാമത്തെ ബാച്ച് ജനുവരി 18,19,20 തിയതികളിൽ നടന്നു. 21 അധ്യാപകർ പങ്കെടുത്തു .
                പരിശീലന പരിപാടി 13 / 01 / 2016 ന് രാവിലെ 10 മണിക്ക് ഈശ്വര പ്രാർതഥന യോടെ ആരംഭിച്ചു . 3 ദിവസത്തെ പരിശീലനത്തിൻറെ  ഉദ്ദേശ്യങ്ങളെക്കുറിച്ച്  സി .ആർ .സി . കോർഡിനേറ്റർ ശ്രീമതി. ഉമാദേവി വിശദമാക്കി.തുടർന്ന് സെക്ഷനുകൾ ആരംഭിച്ചു .ബി.ആർ.സി . MIS കോർഡിനേറ്റർ ശ്രീമതി. ദീപ്തി പരിശീലനത്തിന് നേതൃത്വം നൽകി . ആർ .റ്റി. ശർമിള സഹായത്തിനുണ്ടായിരുന്നു.അധ്യാപകർക്ക്  പ്രൊജക്ടറിന്റ്റെ സഹായത്താൽ ഓരോ സെക്ഷനും വിവരിച്ചു. അധ്യാപകർക്ക് laptop -ൻറെ സഹായത്തൽ ചെയ്തു നോക്കുന്നതിനും അവസരം നൽകി .



സെക്ഷനിലൂടെ 

            പരിശീലനത്തിൻെറ ആദ്യ ഘട്ടത്തിൽ പരിചയപ്പെടൽ സേഷ്നായിരുന്നു . കം പ്യൂട്ടറുമായി ബന്ധപ്പെട്ട പദങ്ങൾ വിശദമാക്കുകയും ചെയ്യുന്നു.
            ഒന്നാമത്തെ സെക്ഷനിലൂടെ "ഉബുണ്ടു" എന്താണെന്ന്പ രിചയപ്പെടുത്തുകയും ഉബുണ്ടുവിലെ വേഡ്  പ്രോസസസ്സിംഗ് പരിചയപ്പെടുത്തുകയും ചെയ്തു . മലയാളം അക്ഷരങ്ങൾ പരിചയപ്പെടുത്തുകയും, കത്ത് , നോട്ടീസ് തയ്യാറാക്കുന്നതിനും പരിശീലനം നൽകി . മലയാളം ഫോണ്ട് key board work sheet - എല്ലാവർക്കും നൽകി വേഡ് പ്രോസസസ്സിംഗിൻെറ  വിവിധ ഒപ്ഷനുകൾ പരിചയപ്പെടുത്തി . (cut ,copy ,paste ,alignment ,table , power point ) അധ്യാപകർക്ക് മലയാളം  Type ചെയ്യുന്നതിന് അവസരം നൽകി .
                 രണ്ടാമത്തെ സെക്ഷനിലൂടെ Power Point Presentation ഉപയോഗിച്ചു കൊണ്ട് ,ഡോകുമെന്റ്റേഷൻ , സെമിനാർ എന്നിവ തയ്യാറാക്കുന്നതിന് പരിശീലനം നൽകി . വിവിധ സ്ലൈഡുകൾ നിർമ്മിക്കുന്നതിനും ,സ്ലൈഡ്‌  നിർമ്മാണത്തിൻെറ വിവിധഘട്ടങ്ങൾ ,പരിചയപ്പെടുന്നതിനും ഈ സെക്ഷനിലൂടെ സാധിച്ചു . Slide Animation , Slide Transition , Sound ,Video എന്നിവ ചെയ്യുന്നതിനും പരിചയപ്പെടുത്തി. അധ്യാപകർ പുതിയ സ്ലൈഡുകൾ രൂപപ്പെടുത്തുകയും വ്യത്യസ്ത രീതിയിൽ Arrange ചെയ്യുകയും ചെയ്തു .
                Internet ,email  പരിചയപ്പെടുത്തുകയും - അധ്യാപകർക്ക് email id create ചെയ്യുന്നതിന് പരിശീലനം നൽകി . അധ്യാപകർ email id  create  ചെയ്തു .
                രണ്ട്  ബാച്ചുകളിലും ഒരേ രീതിയിലാണ് സെഷനുകൾ നടന്നത് . കമ്പ്യൂട്ടർ   പരിശീലനം അധ്യാപകർക്ക്  വളരെയധികം പ്രയോജന പ്രദമാ യിരുന്നു എന്ന്  അഭിപ്രായപ്പെട്ടു .
------------------------------------x x x x x x x x x ----------------------------------

No comments:

Post a Comment