പുതിയ തലമുറയിലെ കുരുന്നുകൾക്ക് മുന്നിൽ അറിവിന്‍റെ അതിവിശാലമായ ലോക ത്തിലേക്കുള്ള വാതായനങ്ങൾ തുറന്നുകൊടുത്ത് അവരെ അറിവിന്‍റെ നിറവിലേക്ക് കൈപിടിച്ചുയർത്തുന്ന ഗുരുനാഥൻമാരുടെ മഹിമയെ അനുസ്മരിച്ചുകൊണ്ട് ഒരു അധ്യാപകദിനം കൂടെ കടന്നുപോയി. അധ്യാപനം സാമൂഹിക സേവനത്തിന്‍റെ മകുടോദാഹരണമാണെന്ന സത്യം ഉൾക്കൊണ്ട് ആത്മാഭിമാനത്തോടും തികഞ്ഞ ആത്മാർത്ഥതയോടും കൂഡി നാളെയുടെ നന്മയ്ക്കുവേണ്ടി പ്രയത്നിക്കുവാൻ ഓരോ അധ്യാപകരും പ്രതിജ്ഞാബദ്ധരാകണമെന്ന ഒരു വലിയ സന്ദേശം അധ്യാപകദിനം നമുക്കു നൽകുന്നു.
പാറശ്ശാല ബി.ആർ.സി. പരിധിയിലുള്ള എല്ലാ വിദ്യാലയങ്ങളിലും അധ്യാപകദിനാചരണവുമായി ബന്ധപ്പെട്ടുള്ള കാര്യപരിപാടികൾ വളരെയധികം നല്ല രീതിയിൽ ത്തന്നെ നടന്നു . എല്ലാ വിദ്യാലയങ്ങളിലും രാവിലെ പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. പ്രഗല്ഭനായ അധ്യാപകൻ, മികച്ച പ്രഭാഷകൻ , എഴുത്തുകാരൻ, തത്വശാസ്ത്ര പണ്ഡിതൻ , രാഷ്‌ട്രാതന്ത്രജ്ഞൻ എന്നീ നിലകളിൽ രാഷ്‌ട്രത്തിനും ,ലോകരാജ്യങ്ങൾക്കും മികച്ച സംഭാവനകൾ നൽകിയ സ്വതന്ത്ര ഭാരതതതിന്‍റെ പ്രഥമ ഉപരാഷ്ട്ര പതിയുമായ ഡോ .എസ് .രാധാകൃഷ്ണനെ അനുസ്മരിക്കുന്ന ഒരു ചടങ്ങുകൂടിയായി മാറി സ്‌കൂളിലെ അസംബ്ലികൾ.
LMSLPS കോട്ടുക്കോണം സ്‌കൂളിലെ ദൃശ്യങ്ങൾ ............................